വാഷിംഗ്ടൺ ഡിസി: നിർമിത ബുദ്ധി (എഐ) മേഖലയിൽ അമേരിക്കയുടെ ആഗോള മേധാവിത്വം ഉറപ്പാക്കുന്നതിനായി ‘സൂപ്പർ ഇന്റലിജൻസ് ഫോഴ്സ്’ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ചരിത്രപരമായ തീരുമാനം പുറത്തുവിട്ടത്.
വ്യവസായ വിപ്ലവത്തേക്കാളും ഇന്റർനെറ്റിനെക്കാളും വലിയ വിപ്ലവമാണു സൂപ്പർ ഇന്റലിജൻസ് എന്ന് ട്രംപ് പറഞ്ഞു. പുതിയ സാങ്കേതികവിദ്യ വഴി അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും ജീവിതനിലവാരം ഉയർത്താനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ ടെക്നോളജി കമ്പനികൾ പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം ഉറപ്പുനൽകുന്ന വൈറ്റ് ഹൗസ് കരാറിനു പിന്നാലെയാണ് ഈ നീക്കം. ഉപഭോക്താക്കൾ, പൊതുജനക്ഷേമ സംഘടനകൾ, മതസ്ഥാപനങ്ങൾ, സൂപ്പർ ഇന്റലിജൻസ് വികസിപ്പിക്കുന്ന പ്രമുഖ കമ്പനികൾ എന്നിവരുമായുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.